Malayalam lyrics

കൈതപ്പൂവിൻ കന്നികുറുമ്പിൽ തൊട്ടൂ തൊട്ടില്ലാ
കണ്ണും കണ്ണും തേടിയൊഴിഞ്ഞൂ കണ്ടൂ കണ്ടില്ലാ
മുള്ളാലേ വിരൽ മുറിഞ്ഞു
മനസ്സിൽ നിറയെ മണം തുളുമ്പിയ മധുര നൊമ്പരം
പൂമാര.....
തെന്നി തെന്നി പമ്പ ചിരിച്ചു
ചന്നം പിന്നം മുത്തു തെറിച്ചു
പുഴയിൽ ചിതറി വെള്ള താമര (2)
ഓലകൈയാൽ  വീശിയെന്നെ
ഓളത്തിൽ താളത്തിൽ മാടി വിളിച്ചു (2)  (കൈതപ്പൂവിൻ ....)
പോരൂ നീ...
കാതും കാതും കേട്ട രഹസ്യം
കണ്ണും കണ്ണും കണ്ടു രസിച്ചു
മനസ്സിൽ മയങ്ങും സ്വപ്ന മർമ്മരം (2)
ഇക്കിളിക്കു പൊൻ ചിലങ്ക
കാതോല കൈവള പളുങ്കു മോതിരം (2)   (കൈതപ്പൂവിൻ ....)

Song details

Music: എം ജി രാധാകൃഷ്ണൻ

Film/album: കണ്ണെഴുതി പൊട്ടുംതൊട്ട്