Malayalam lyrics
കടലിന്നക്കരെ കടലിന്നക്കരെ കടലമ്മയ്ക്കൊരു കൊട്ടാരം കൊട്ടാരത്തിലെ കൊച്ചുപെണ്ണേ നിന- ക്കെവിടുന്നു കിട്ടീ മുത്താക്ക്? അമ്പിളിമാമന്‍ കുളിക്കാന്‍ വന്നപ്പം സമ്മാനം തന്നതീ മുത്താക്ക് മാനത്തു നിന്നെന്റെ നൃത്തം കണ്ടിട്ട് മാനിച്ചു തന്നതീ മുത്താക്ക് നൃത്തം വയ്ക്കും കൊച്ചുപെണ്ണേ നിന- ക്കെവിടുന്നു കിട്ടിയീ പാദസരം? ആഴിക്കക്കരെ പാടാന്‍ പോയപ്പം അവിടുന്നു കിട്ടിയീ പാദസരം പാട്ടുപാടും കൊച്ചുപെണ്ണേ നിന- ക്കെവിടെന്നു കിട്ടിയീ പുല്ലാങ്കുഴല്‍ ? കടലിന്നക്കരെ കാണാന്‍ വന്നപ്പം കാമുകന്‍ തന്നതീ പുല്ലാങ്കുഴല്‍ കടലിന്നക്കരെ പുല്ലാങ്കുഴലുമായ് കാത്തിരിക്കുന്നവനാരാണ്? കണ്ടാലിങ്ങനെ കിന്നാരം ചോദിക്കും കല്യാണച്ചെക്കനിന്നാരാണ്?
Song information
വര്‍ഷം: 1959
സംഗീതം: ജി ദേവരാജന്‍
ഗാനരചന: വയലാര്‍ രാമവര്‍മ്മ
ഗായകര്‍: കെ എസ് ജോര്‍ജ്ജ്, ശാന്ത പി നായര്‍
വരികൾ: ശ്രീദേവി
യൂട്യൂബ് ഓഡിയോ: കല്യാണി
Album: ചതുരംഗം
Explore this song
- Singer: കെ എസ് ജോര്‍ജ്ജ്
- Singer: ശാന്ത പി നായര്‍
- Film / album: ചതുരംഗം
- Composer: ജി ദേവരാജന്‍
- Lyricist: വയലാര്‍ രാമവര്‍മ്മ