Malayalam lyrics

കടലാഴം അറിയുകയാണോ
കനവാകെ നിറയുകയാണോ
എന്നാത്മാവിൻ ജാലകങ്ങളിൽ
നിൻ ഹേമന്തം മഞ്ഞു പെയ്തു
രാവറിഞ്ഞീടാതെ ഞാനറിഞ്ഞീടാതെ
മാറ്റുന്നിതെന്നെ നോവിനുൾ മായുന്നേ
സ്നേഹ നീലാകാശം കാണും കണ്ണിലായ്
കടലാഴം അറിയുകയാണോ
കനവാകെ നിറയുകയാണോ
വാക പോൽ താനെ ഞാൻ
ചെമ്മലര് തൂകുമ്പോൾ
വേനലിൻ ചൂടാറ്റാൻ
വന്ന മഴയല്ലേ നീ
കണ്ണുനീർ കാതങ്ങൾ
ഒന്നു തുഴയാനെന്നിൽ
വിണ്ണിലാ ചെങ്ങാടം
നിൻ്റെ ചിരിയാണല്ലോ
വരാനായ് കാത്തോരാ
കന്നി മലരെന്നുള്ളിൽ
കണ്ണൊന്നു ചിമ്മുന്നേ
കുഞ്ഞുവിരലുണ്ണുന്നേ
അറിയുന്നുവോ ചിരിയോർത്തുവോ
അരികെയൊന്നെന്നെ
(കടലാഴം....)
ആശതൻ ചായില്യം
കൊണ്ടുനിറമേകുമ്പോൾ
കുഞ്ഞു മൺ കൂടാരം
വർണ്ണമീനാരം പോൽ
തലോടാനായ് ചാരെ നിൻ്റെ തണലുണ്ടല്ലോ
കാത്തിരിക്കാനായി നിൻ്റെ മിഴിയുണ്ടല്ലോ
അനുരാഗമായ് അതിലോലമായ്
ഒഴുകി വാ ഇതിലെ
കടലാഴം അറിയുകയാണോ
കനവാകെ നിറയുകയാണോ
എന്നാത്മാവിൻ ജാലകങ്ങളിൽ
നിൻ ഹേമന്തം മഞ്ഞു പെയ്തു
രാവറിഞ്ഞീടാതെ ഞാനറിഞ്ഞീടാതെ
മാറ്റുന്നിതെന്നെ നോവിനുൾ മായുന്നേ
സ്നേഹ നീലാകാശം കാണും കണ്ണിലായ്

Song details

വര്‍ഷം: 2022

സംഗീതം: കൈലാസ്‌ മേനോന്‍

ഗാനരചന: ബി കെ ഹരിനാരായണന്‍

ഗായകര്‍: കെ എസ് ഹരിശങ്കർ, കെ എസ് ചിത്ര

അഭിനേതാക്കള്‍: ആസിഫ് അലി, നിഖില വിമൽ

വിശദവിവരങ്ങള്‍: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: കൊത്ത്