Malayalam lyrics
കാവ്യമരാളങ്ങൾ നീന്തിത്തുടിക്കുന്ന ഭാവനാസൗഗന്ധ പുളിനങ്ങളിൽ അക്ഷരക്കുടന്നയിൽ അമൃതു നിവേദിച്ചു അശ്രുകണങ്ങൾ മറഞ്ഞു അഴകിൻ അഞ്ചിതൾ പൂക്കൾ വിരിഞ്ഞു (കാവ്യമരാളങ്ങൾ...) കദനം മറക്കും കവിതകൾ പിറക്കും കനവിൽ കന്മദം ചുരത്തും (2) ഏകാന്തവീഥിയിൽ മാനസ സഞ്ചാരം ഏഴുവർണ്ണങ്ങൾ ചാർത്തും മോഹം മായാമയിൽപീലി നീർത്തും (2) (കാവ്യമരാളങ്ങൾ...) പാട്ടിന്റെ ഈരടി പാലമൃതൂട്ടും പനിമതി തളിർമിഴി തഴുകും (2) പറയാൻ കരുതിയ വാക്കിലെ പതിരുകൾ കതിരായ് കരളിൽ ചായും കാലം കൗമുദിയായ് കണ്ടു നിൽക്കും (കാവ്യമരാളങ്ങൾ...)
Song information
സംഗീതം: റാണ
ഗാനരചന: വിനു ശ്രീലകം
ഗായകര്‍: ജി ശ്രീറാം
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
വിഡിയോ: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ജി ശ്രീറാം
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: റാണ
- Lyricist: വിനു ശ്രീലകം