Malayalam lyrics

കാവേരി നിൻ തീരത്തിൽ

കലയുടെ പുണ്യം ശ്രീരംഗം(കാവേരി)

അഗസ്ത്യ ഹൃദയ കമണ്ഡലു നിറയ്ക്കും

അമൃത സായുജ്യം(അഗസ്ത്യ)

നീ അമര വാത്സല്യം

(കാവേരി നിൻ തീരത്തിൽ)

തിരുക്കുറൽ മുത്തുകൾ അമ്മാനമാടും നിൻ

തിരക്കൈകൾ തീരത്തു തൊടുമ്പോൾ(തിരുക്കുറൽ)

കമ്പന്റെ കിളിയോ ചെന്തമിഴ് കുളിരോ(2)

സിന്ദൂരമണിയിച്ചു സന്ധ്യകളേ

സന്ധ്യകളേ....

(കാവേരി നിൻ തീരത്തിൽ)

ത്യാഗരാജനെ ദീക്ഷിതരെ ശ്യാമ‌‌‌‌-

രാഗം പഠിപ്പിച്ച കാവേരി(ത്യാഗരാജനെ)

നീയൊഴുകാത്തൊരീ മനസ്സുകളെങ്ങനെ (2)

നീലാംബരി പാടും ചെന്തമിഴിൽ

മുത്തമിഴിൽ

(കാവേരി നിൻ തീരത്തിൽ)

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: എസ്‌ രമേശന്‍ നായര്‍

ഗായകര്‍: ജി വേണുഗോപാൽ

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: രാജഗോപാല്‍

വിഡിയോ: ശ്രീജയ ദീപു

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song