Malayalam lyrics
കാവല്‍മാടം കുളിരണിഞ്ഞേ താഴമ്പൂവിന്‍ വയസ്സറിഞ്ഞേ.. മാറിലെ മഞ്ഞിന്‍ കൂടുലഞ്ഞേ മഞ്ഞില്‍ നിന്നൊരു ചൂടുണര്‍ന്നേ.. അമ്പിളിപ്പെണ്ണിന്‍ അരിവാളു പേറുമീ അന്തിയ്ക്കെന്തൊരു ചന്തം.. വാര്‍മുടിപ്പീലികള്‍ ഉടയാടയാകും നിന്‍ മേനിയ്ക്കെന്തൊരു ചന്തം.. നിന്റെ മേനിയ്ക്കെന്തൊരു ചന്തം.. കരളില്‍ നിറയെ കതിരാടും നേരം നിഴലുകള്‍ ചേരണ നേരം.. ഈ തിരുമാറിലെന്‍ കൈകളുമിന്നൊരു കൂടാരമാവുകയായി .. എന്നെ പൂകൊണ്ടു മൂടുകയായി..
Song information
വര്‍ഷം: 1979
സംഗീതം: ജി ദേവരാജന്‍
ഗാനരചന: പൂവച്ചല്‍ ഖാദര്‍
ഗായകര്‍: പി ജയചന്ദ്രൻ, പി മാധുരി
രാഗം: ശ്യാമ
ഹിന്ദുസ്ഥാനി രാഗം: ഭാട്യറി
വിശദവിവരങ്ങള്‍: കൃഷ്ണ ചന്ദ്ര
Album: മാനവധർമ്മം
Explore this song
- Singer: പി ജയചന്ദ്രൻ
- Singer: പി മാധുരി
- Film / album: മാനവധർമ്മം
- Composer: ജി ദേവരാജന്‍
- Lyricist: പൂവച്ചല്‍ ഖാദര്‍