Malayalam lyrics
കാവാലം ചുണ്ടന്റെ അമരം പിടിക്കുന്ന കാറ്റിന്റെ ചുണ്ടിൽ കളിവഞ്ചിപ്പാട്ടു്... പാട്ടിനു താളം പിടിക്കുന്ന പെണ്ണിന്റെ തിരുനെറ്റിയിലുണ്ടേ തിരുകളഭപ്പൊട്ടു്...(2) തെയ്യാരേ തെയ് തെയ് തിത്തൈ തക തെയ്തെയ്തെയ് പൂവേ പൊലി പൂവേ.. പൊലി തിരുതകതിത്തകതെയ്... (കാവാലം ചുണ്ടന്റെ...) ദൂരേ മല നീലമല... നീലമലച്ചെരുവിൽ... വെള്ളിമുകിൽ വിറകിനു തീ പിടിച്ചേ പെണ്ണേ... പുകയാകെ കിഴക്കോട്ടു്.... വെയിലാകെ താഴോട്ടു്...(2) പൊൻവെയിലാം പുഴനടുവിൽ പെണ്ണുണ്ടേ നീരാട്ടു്.. തെയ്യാരേ തെയ് തെയ് തിത്തൈ തക തെയ്തെയ്തെയ് പുലരിപ്പെണ്ണേ വാ..പൂക്കളമെഴുതാൻ വാ... (കാവാലം ചുണ്ടന്റെ...) താഴേ മല വർണ്ണമല... ഭൂവിൻ മലനടുവിൽ മാവേലി തമ്പ്രാനു തീരമിട്ടേ പെണ്ണേ... ആർപ്പുവിളി ഉയരട്ടെ പൂമഴയും തുടരട്ടെ...(2) പൊന്നോലക്കുടക്കീഴിൽ തമ്പ്രാന്റെ വരവായി തെയ്യാരേ തെയ് തെയ് തിത്തൈ തക തെയ്തെയ്തെയ് പൂവേ പൊലി പൂവേ.. പൊലി തിരുതകതിത്തകതെയ്... (കാവാലം ചുണ്ടന്റെ...)
Song information
സംഗീതം: പി കെ കേശവൻ നമ്പൂതിരി
ഗാനരചന: ചിറ്റൂർ ഗോപി
ഗായകര്‍: ജി വേണുഗോപാൽ, കെ ബി സുജാത
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
വിഡിയോ: കല്യാണി
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ജി വേണുഗോപാൽ
- Singer: കെ ബി സുജാത
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: പി കെ കേശവൻ നമ്പൂതിരി
- Lyricist: ചിറ്റൂർ ഗോപി