Malayalam lyrics

കാറ്റേ വാ കടലേ വാ

താമരപ്പൂങ്കാവനത്തിൽ

താമസിക്കും കാറ്റേ വാ

(കാറ്റേ..വാ..)

എന്റെ കുഞ്ഞിനു കൊണ്ടു വരുമോ

നിന്റെ പുഷ്പ വിമാനം

കണ്ടുണർന്ന കിനാവിലിവളെ

കൊണ്ടു പോകാമോ കൂടെ

കൊണ്ടു പോകാമോ

ആ...ആ...ആ..

(കാറ്റേ..വാ..)

കൊണ്ടിരുത്തണമമ്പിളിക്കല

തുമ്പി തുള്ളും നാട്ടിൽ

ഗന്ധർവ രാജധാനിയിൽ

വളർത്തീടേണം ഇവളെ

വളർത്തീടേണം

വെള്ളിമേഘത്തേരിലൊരു നാൾ

വന്നിറങ്ങേണം നിങ്ങൾ വന്നിറങ്ങേണം

ആ..ആ...ആ..

(കാറ്റേ..വാ..)

Song information

വര്‍ഷം: 1959

സംഗീതം: ജി ദേവരാജന്‍

ഗാനരചന: വയലാര്‍ രാമവര്‍മ്മ

ഗായകര്‍: കെ എസ് ജോര്‍ജ്ജ്, എം എൽ വസന്തകുമാരി

രാഗം: ശ്യാമ

ഹിന്ദുസ്ഥാനി രാഗം: ഭാട്യറി

വിശദവിവരങ്ങള്‍: നിത്യാനന്ദ

Album: ചതുരംഗം

Explore this song