Malayalam lyrics

ആ.. ആ..
കാലത്തിന്‍ കളിവീണ പാടി
താളത്തില്‍ ഹൃദയങ്ങളാടി
ഉദയാസ്തമയങ്ങള്‍തന്‍ ഉപവനച്ഛായയില്‍
കവിതപോല്‍ ജീവിതം ഒഴുകീ (കാലത്തിന്‍)
വാനം വരച്ചുമായ്യ്ക്കും ചിത്രങ്ങള്‍ കണ്ടു
വര്‍ണ്ണോത്സവങ്ങള്‍ കണ്ടു
പ്രാണനും പ്രാണനും പുണര്‍ന്നു നീന്തുന്നു
വാനത്തിലേയ്ക്കുയരുന്നൂ
അകലേ അകലേ ആ ക്ഷീരപഥം നമ്മെ വിളിയ്ക്കുന്നു (കാലത്തിന്‍)
ദേഹം തരിച്ചുണരും ഗീതങ്ങള്‍ പാടി
തോരാത്ത ശരവര്‍ഷമാടി
മോഹവും മോഹവും പിണഞ്ഞുചേരുന്നു
മേഘങ്ങളായലയുന്നു
അകലേ അകലേ ആ സ്വര്‍ഗ്ഗപുരി നമ്മെ വിളിയ്ക്കുന്നു (കാലത്തിന്‍)

Song information

വര്‍ഷം: 1976

സംഗീതം: ജി ദേവരാജന്‍

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകര്‍: കെ ജെ യേശുദാസ്, പി മാധുരി

വരികൾ: പാര്‍വതി വേണുഗോപാല്‍, സൂസി

Album: നീ എന്റെ ലഹരി

Explore this song