Malayalam lyrics
കാലമാം കാവേരി പാടുന്നു പിന്നെയും ത്യാഗരാജന്റെ കീർത്തനങ്ങൾ (2) ശ്രീരാമപാദങ്ങൾ തേടിയൊഴുകുന്ന രാഗം താനം പല്ലവികൾ പല്ലവികൾ (കാലമാം ............) തിരുവയ്യാറിലെ തൃക്കോവിലിൽ തിരികൊളുത്താൻ വരും മൂവന്തികൾ (2) നിസ്വമാം ജന്മത്തിൻ ദുഃഖത്തിൽ നിന്നൊരു വിശ്വസംഗീതം കേൾക്കുന്നു വിനയം മധുരം ഹൃദയംഗമം (കാലമാം ............) നാദോപാസനമണ്ഡപത്തിൽ സ്വരലയസംഗമ സായൂജ്യമായ് (2) നിത്യവിശുദ്ധിതൻ വീണയിൽ നിന്നൊരു സർഗ്ഗ തരംഗം പടരുന്നു സുഗമം സുന്ദരം ഹൃദയംഗമം (കാലമാം .............)
Song information
സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
ഗാനരചന: പി കെ ഗോപി
ഗായകര്‍: ജി വേണുഗോപാൽ
രാഗം: ബേഗഡ
ഹിന്ദുസ്ഥാനി രാഗം: ഛായ, ഹേം കല്യാൺ
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഓണാട്ടുകര
വിഡിയോ: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ജി വേണുഗോപാൽ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
- Lyricist: പി കെ ഗോപി