Malayalam lyrics
ജയദേവസംഗീത സുധയിൽ മുഴുകിയ മതിലേഖ രാധയെ പോലെ ജയദേവസംഗീത സുധയിൽ മുഴുകിയ മതിലേഖ രാധയെ പോലെ കളിവാക്കു ചൊല്ലി കവിൾ നുള്ളി മായുന്ന കുളിർതെന്നൽ കണ്ണനെ പോലെ കളിവാക്കു ചൊല്ലി കവിൾ നുള്ളി മായുന്ന കുളിർതെന്നൽ കണ്ണനെ പോലെ ജയദേവസംഗീത സുധയിൽ മുഴുകിയ മതിലേഖ രാധയെ പോലെ കരിനീലരോമലതാഗൃഹത്തിനകം ഉടുപുഷ്പ ശയ്യ വിരിച്ചു കരിനീലരോമലതാഗൃഹത്തിനകം ഉടുപുഷ്പ ശയ്യ വിരിച്ചു ശശിലേഖെ നിൻ പദശ്രുതിയോർത്തിരിക്കുന്ന വനമാലി വള്ളിക്കുടിലിൽ ശശിലേഖെ നിൻ പദശ്രുതിയോർത്തിരിക്കുന്ന വനമാലി വള്ളിക്കുടിലിൽ ശശിലേഖെ ഇൻ പദശ്രുതിയൊർത്തിരിക്കുന്ന വനമാലി വള്ളിക്കുടിലിൽ വനമാലി വള്ളിക്കുടിലിൽ ജയദേവസംഗീത സുധയിൽ മുഴുകിയ മതിലേഖ രാധയെ പോലെ മണി മേഘസഖികൾ നിലാവിന്റെ പാൽക്കുടം തലയിലേന്തി വരും മുമ്പെ മണി മേഘസഖികൾ നിലാവിന്റെ പാൽക്കുടം തലയിലേന്തി വരും മുമ്പെ ഹിമബിന്ദു ജാലങ്ങൾ നൂപുരം ചാർത്തിയ അഴലോടെ കണ്ണനെ തേടൂ.. ഹിമബിന്ദു ജാലങ്ങൾ നൂപുരം ചാർത്തിയ അഴലോടെ കണ്ണനെ തേടൂ.. അഴലോടെ കണ്ണനെ തേടൂ.. ജയദേവസംഗീത സുധയിൽ മുഴുകിയ മതിലേഖ രാധയെ പോലെ കളിവാക്കു ചൊല്ലി കവിൾ നുള്ളി മായുന്ന കുളിർതെന്നൽ കണ്ണനെ പോലെ ജയദേവസംഗീത സുധയിൽ മുഴുകിയ മതിലേഖ രാധയെ പോലെ
Song video
Song details
Music: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
Film/album: ലളിതഗാനങ്ങൾ
- Singer: രാജു ഫെലിക്സ്
- Film / album: ലളിതഗാനങ്ങൾ
- Composer: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
- Lyricist: ചേരാവള്ളി ശശി