Malayalam lyrics
മേഘം പൂത്തു തുടങ്ങീ മോഹം പെയ്തു തുടങ്ങീ മേദിനി കേട്ടു നെഞ്ചിൽ പുതിയൊരു താളം (2) ആരാരെ ആദ്യമുണർത്തീ ആരാരുടെ നോവു പകർത്തീ (2) ആരാരുടെ ചിറകിലൊതുങ്ങീ അറിയില്ലല്ലോ അറിയില്ലല്ലോ അറിയില്ലല്ലോ ( മേഘം..) എരി വേനൽ ചൂടിന്റെ കഥയാകെ മറന്നൂ ഒരു ധന്യ ബിന്ദുവിൽ കാലമലിഞ്ഞൂ (2) പുതുമണ്ണിൻ സ്വപ്നം പുൽക്കൊടികളായുണരും അവ പിന്നെ പൂക്കളങ്ങളാകും വളർന്നേറും വനമാകും (2) ( മേഘം..) അലകടൽ തിരവർഷ മദം കൊണ്ടു വളർന്നും അടിത്തട്ടിൽ പവിഴങ്ങൾ വിങ്ങി വിളഞ്ഞൂ (2) പരിരംഭണത്തിന്റെ രതിഭാവമെന്നും പകരുമീ സാഗരത്തിൻ ഗാനം നിത്യഗാനം മർത്യദാഹം (2) ( മേഘം..)
Song video
Song details
Music: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
Film/album: തൂവാനത്തുമ്പികൾ
- Singer: കെ ജെ യേശുദാസ്
- Film / album: തൂവാനത്തുമ്പികൾ
- Composer: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
- Lyricist: ശ്രീകുമാരൻ തമ്പി