Malayalam lyrics
ഇടം വലം വിരിഞ്ഞ ചങ്ങല അറുത്തെറിഞ്ഞുയർത്തി ചെങ്കൊടി ചുവന്ന മണ്ണിൽനിന്നുയർന്നിതാ ഇതാ പുതുതാര വിപ്ലവസ്വരം ഇടം വലം വിരിഞ്ഞ ചങ്ങല അറുത്തെറിഞ്ഞുയർത്തി ചെങ്കൊടി ചുവന്ന മണ്ണിൽനിന്നുയർന്നിതാ ഇതാ പുതുതാര വിപ്ലവസ്വരം കനലാളനം കരങ്ങളിൽ ചുടുനാടിയിൽ തേരോടണം അരിവാളിനാൽ കൊയ്ത കതിരുകൾ പതറാതെ വിണ്ണിലേക്കുയർത്തണം അധികാരവീഥിയിൽ ഉയർന്നുനിന്നിടും കോട്ടമതിലുകൾ തകർത്തെറിഞ്ഞു നാം വരും നമുക്കു നാളെയും കരം തരും സഖാക്കളായിരം പോരിനായ് കൊടും ഇരുട്ടിനെ വെളിച്ചമാക്കിടാം പതറാതുറച്ച് കാഴ്ചവിട്ടിടാം പിറന്ന നാടിനായ് ചുടുചോര ചിന്തിടും ഉടലാകെ നാം പകുത്തുനൽകിടും എതിർക്കളങ്ങളിൽ കരങ്ങളേന്തുമായുധം അടിച്ചമർത്താം നമുക്കറുത്തുമാറ്റിടാം കനലാളനം കരങ്ങളിൽ ചുടുനാടിയിൽ തേരോടണം അരിവാളിനാൽ കൊയ്ത കതിരുകൾ പതറാതെ വിണ്ണിലേക്കുയർത്തണം ഇടം വലം വിരിഞ്ഞ ചങ്ങല അറുത്തെറിഞ്ഞുയർത്തി ചെങ്കൊടി ചുവന്ന മണ്ണിൽനിന്നുയർന്നിതാ ഇതാ പുതുതാര വിപ്ലവസ്വരം
Song details
Music: അതുൽ ആനന്ദ്
Film/album: കല വിപ്ലവം പ്രണയം
- Singer: നിരഞ്ജ് സുരേഷ്
- Film / album: കല വിപ്ലവം പ്രണയം
- Composer: അതുൽ ആനന്ദ്
- Lyricist: മനു പരവൂർക്കാരൻ