Malayalam lyrics
ഇതിലേ ഇതിലേ എന്നോമനപ്പൈതലേ അകലെ നീലാകാശം ചുറ്റി വരാം മധുരക്കിനാവിന്റെ കമ്പളത്തിൽ മഴവില്ലിൻ മലർവനി കണ്ടു വരാം പൊന്നലുക്കോലുന്ന പട്ടുക്കുടക്കീഴിൽ ഉണ്ടൊരു രാജകുമാരി ചമ്പകപ്പൂ പോലെ ചന്ദ്രക്കല പോലെ ചന്ദനത്തളിർവള്ളി പോലെ മുത്തു പൊഴിയും നിലാവിൽ നിങ്ങ ളൊത്തു ചേർന്നോടിക്കളിക്കും (ഇതിലേ..) സ്വർണ്ണച്ചിറകുമായ് പായും കുതിരമേൽ ഒന്നിച്ചു സഞ്ചരിച്ചീടാം കണ്മണീ നിന്നെയാ വെണ്മുകിൽ മേടയിൽ അൻപാർന്നു കൊണ്ടന്നിരുത്തും സ്വപ്നങ്ങൾ പൂക്കളായ് മാറും നിങ്ങളൊത്തു ചേർന്നാ പൂക്കൾ കോർക്കും (ഇതിലേ...) ----------------------------------------------------------------------------
Song details
Music: എം ജയചന്ദ്രൻ
Film/album: പുലർവെട്ടം
- Singer: സുജാത മോഹൻ
- Film / album: പുലർവെട്ടം
- Composer: എം ജയചന്ദ്രൻ
- Lyricist: ഒ എൻ വി കുറുപ്പ്