Malayalam lyrics
ഇരുൾ ചായും വനിയിൽ നിഴൽ വീഴും വഴിയിൽ പ്രിയസഖി ഞാനൊരു പഥികൻ ദിശയറിയാത്ത പഥികൻ (ഇരുൾ ചായും...) ക്ഷണിക്കാതെ വന്നു ഞാൻ ഈ നൃത്തശാലയിൽ ക്ഷണിക്കാതെ വന്നു ഞാൻ ഈ നൃത്തശാലയിൽ തബല തൻ ജതിസ്വരം കേട്ട് (ക്ഷണിക്കാതെ...) കാവൽ വിളക്കിന്റെ മങ്ങിയ വെട്ടത്തിൽ നർത്തകീ നിന്നെ ഞാൻ കണ്ടു നിന്റെ ചിലങ്കകളെന്നെ വിളിച്ചു ഈ രാവിലെന്നെ ക്ഷണിച്ചു ഞാൻ ഈ രാവിൽ എന്നെ മറന്നു (ഇരുൾ...) അനുരാഗരാഗമീ നീയെന്റെ വീണയിൽ (3) തുരുമ്പിച്ച തന്ത്രിയിൽ തൊട്ടു അനുരാഗരാഗമീ നീയെന്റെ വീണയിൽ തുരുമ്പിച്ച തന്ത്രിയിൽ തൊട്ടു ഏതോ വിഷാദത്തിൻ പൊള്ളിയ കണ്ണീരും സുന്ദരീ നീ തൊട്ടെടുത്തു നിന്റെ ചിലങ്കകളെന്തേ നിലച്ചൂ നീയെന്തിനെന്നെ ക്ഷണിച്ചൂ (ഇരുൾ....)
Song details
Music: മുരളി കൃഷ്ണ
Film/album: ചാന്ദ്‌നി-ആൽബം
- Film / album: ചാന്ദ്‌നി-ആൽബം
- Composer: മുരളി കൃഷ്ണ