Malayalam lyrics
ഇനിയും എഴുതാത്ത ഗാനം പോലെ ഇനിയും പാടാത്ത രാഗം പോലെ (2) ഇനിയും വിടരാത്ത പുഷ്പം പോലെ ഇനിയും വരയാത്ത ചിത്രം പോലെ അനുരാഗം അനുരാഗം അനുരാഗം (ഇനിയും എഴുതാത്ത...) നിറനിലാവിന്റെ തഴുകൽ പോലെ ഉദയസൂര്യന്റെ കിരണം പോലെ ഉയിരിൻ ഉയിരാകും സ്പന്ദം പോലെ ഉടലിൻ ഉടലാകും ഗന്ധം പോലെ അനുരാഗം അനുരാഗം അനുരാഗം (ഇനിയും എഴുതാത്ത...) പൊൻ കിനാവിന്റെ മധുരം പോലെ ഹൃദയവീണ തൻ നാദം പോലെ അഴകിൻ അഴകോലും നിമിഷം പോലെ ഒഴുകും പ്രണയത്തിൻ ഓളം പോലെ അനുരാഗം അനുരാഗം അനുരാഗം (ഇനിയും എഴുതാത്ത...)
Song details
Music: മുരളി കൃഷ്ണ
Film/album: ചാന്ദ്‌നി-ആൽബം
- Singer: മഞ്ജരി
- Film / album: ചാന്ദ്‌നി-ആൽബം
- Composer: മുരളി കൃഷ്ണ
- Lyricist: എം ഡി രാജേന്ദ്രൻ