Malayalam lyrics
ഇന്നീ തീരം തേടും തിരയുടെ പാട്ടിന്‍ താളലയത്തിലുണര്‍ന്നു മദാലസയായി ഇന്നീ പ്രേമം പുക്കും മുകിലിന്‍ മേട്ടില്‍ കാമം ഉറക്കമുണര്‍ന്നു വിലാസിനിയായി നര്‍ത്തനം തുടരൂ മോഹിനീ ഇവിടെ (ഇന്നീ തീരം ) മൃത ഭാവനകള്‍ നവചേതനയില്‍ ചിറകു വിടര്‍ത്തട്ടെ (മൃത ) നിന്‍മദനൃത്തം കണ്ടിട്ടിവിടെ ജീവിതമൊഴുകട്ടെ (നിന്‍ മദ ) കാമിനീ തുടരൂ മാദക നര്‍ത്തനം (ഇന്നീ തീരം ) ജഡ മോഹങ്ങള്‍ രാഗ മയൂര - പ്പീലി വിടര്‍ത്തട്ടെ (ജഡ മോഹങ്ങള്‍ ) നിൻ രതിനൃത്തം കണ്ടു ഭ്രമിക്കും രാവുകള്‍ പുലരട്ടെ രാഗിണീ വിടരൂ കന്മദ പുഷ്പമായ് (ഇന്നീ തീരം )
Song information
വര്‍ഷം: 1979
സംഗീതം: ശങ്കര്‍ ഗണേഷ്
ഗാനരചന: ഏറ്റുമാനൂര്‍ ശ്രീകുമാര്‍
ഗായകര്‍: കെ ജെ യേശുദാസ്
അഭിനേതാക്കള്‍: പ്രേം നസീര്‍, ജയന്‍, അടൂര്‍ ഭാസി, സീമ
വിശദവിവരങ്ങള്‍: www.akhil
വിഡിയോ: ഗാനസ്നേഹി
Album: പ്രഭു
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: പ്രഭു
- Composer: ശങ്കര്‍ ഗണേഷ്
- Lyricist: ഏറ്റുമാനൂര്‍ ശ്രീകുമാര്‍