Malayalam lyrics
ഇല കൊഴിയും ശിശിരം വഴി മാറി കരളല്ലികളിൽ ശലഭം കളിയാടി മോഹം മൺവീണ മീട്ടി ഹേ സ്നേഹം കല്യാണി പാടി (ഇല കൊഴിയും...) കുടമാറ്റം കണ്ടുണരും മനസ്സിലെ മലമുകളിൽ സിന്ദൂരം പെയ്യുകയായി(2) ഈറൻ പൊൻവെയിലും പുതു നെല്ലിൻ പൂങ്കുലയും മിഴിയിൽ മിഴിയിൽ കളിയായീ (2) (ഇല കൊഴിയും...) മറുനാടൻ തുമ്പികളേ മരതകവല്ലികളിൽ പൂക്കാലം തോരണമായി (2) പാടും പൂങ്കുയിലേ കളിയാടും മാമയിലേ വരണേ വരണേ പതിവായി ഓഹോഹോഹോ (2) (ഇല കൊഴിയും...) -------------------------------------------------------------------------------------------------
Song details
Music: അലക്സ് പോൾ
Film/album: പന്തയക്കോഴി
- Singer: സുജാത മോഹൻ
- Film / album: പന്തയക്കോഴി
- Composer: അലക്സ് പോൾ
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ