Malayalam lyrics
ഈ വളപൊട്ടും പീലിയും കിട്ടുവാൻ എത്രനാൾ കൊതിച്ചുവെന്നോ ഈ വളപൊട്ടും പീലിയും കിട്ടുവാൻ എത്രനാൾ കൊതിച്ചുവെന്നോ ഈ പൊൻതിടമ്പിന്റെ നിഴലായ് നടക്കുവാൻ എത്രനാൾ നിനച്ചുവെന്നോ എന്റെ സ്നേഹാക്ഷരങ്ങൾക്ക് മറുവാക്ക് കിട്ടുവാൻ എത്രനാൾ കാതോർത്തുവെന്നോ എന്റെ സ്നേഹാക്ഷരങ്ങൾക്ക് മറുവാക്ക് കിട്ടുവാൻ എത്രനാൾ കാതോർത്തുവെന്നോ [ ഈ വളപൊട്ടും.... പൊന്നാതിരകളിൽ അമ്പലകുളങ്ങരെ അഷ്ടമംഗല്യവുമായ് ഒരുങ്ങിയിട്ടും പൊന്നാതിരകളിൽ അമ്പലകുളങ്ങരെ അഷ്ടമംഗല്യവുമായ് ഒരുങ്ങിയിട്ടും വരണോരും പോണോരുമറിഞ്ഞൊരാ രഹസ്യം അറിയേണ്ടയാളന്നറിഞ്ഞില്ല വരണോരും പോണോരുമറിഞ്ഞൊരാ രഹസ്യം അറിയേണ്ടയാളന്നറിഞ്ഞില്ല [ ഈ വളപൊട്ടും.... ജീവഞരമ്പുകൾ തന്ത്രിയാക്കി സ്വന്തം പ്രാണസ്വരങ്ങൾ മീട്ടിയിട്ടും ജീവഞരമ്പുകൾ തന്ത്രിയാക്കി സ്വന്തം പ്രാണസ്വരങ്ങൾ മീട്ടിയിട്ടും ഒരുജന്മം മുഴുവൻ സാധകം ചെയ്തിട്ടും കേൾക്കേണ്ടയാളന്നറിഞ്ഞില്ല ഒരുജന്മം മുഴുവൻ സാധകം ചെയ്തിട്ടും കേൾക്കേണ്ടയാളന്നറിഞ്ഞില്ല [ ഈ വളപൊട്ടും...
Song video
Song details
Music: കൈതപ്രം
Film/album: തീർത്ഥാടനം
- Singer: കെ എസ് ചിത്ര
- Film / album: തീർത്ഥാടനം
- Composer: കൈതപ്രം
- Lyricist: കൈതപ്രം