Malayalam lyrics
ഈ രാത്രി ലഹരിപൂണ്ടതാർക്കുവേണ്ടി വരൂ നീ വരൂ ഈ നിലാവു നഗ്നയായതാർക്കുവേണ്ടി വരൂ നീ വരൂ പതഞ്ഞുയർന്ന പാനപാത്രം എന്റെ യൗവ്വനം പിടഞ്ഞുണർന്ന പൗരുഷം തലോടുമെൻ മനം കിനാവുകണ്ടു നേരമങ്ങു പോയ്.. വരൂ നീ... ഈ രാത്രി ലഹരിപൂണ്ടതാർക്കുവേണ്ടി വരൂ നീ വരൂ ഈ രാവു നഗ്നയായതാർക്കുവേണ്ടി വരൂ നീ വരൂ ഈ രാവു പുലരാതിരിക്കണം ഈ പൂത്തിങ്കൾ വിണ്ണിലങ്ങ് മേയണം മദിരോത്സവം ഇന്നു കൊടിയേറണം തമ്മിലിഴുകിമുഴുകിയുണരണം... ഈ രാത്രി ലഹരിപൂണ്ടതാർക്കുവേണ്ടി വരൂ നീ വരൂ ഈ രാവു നഗ്നയായതാർക്കുവേണ്ടി വരൂ നീ വരൂ ആലിംഗനം കൊണ്ടു മൂടണം മധുചുംബനങ്ങൾ പൂക്കളായ് വിടർത്തണം മാരോത്സവം ഇന്നു വിളയാടണം ആഗ്രഹങ്ങൾ സഫലമാകണം ഈ രാത്രി ലഹരിപൂണ്ടതാർക്കുവേണ്ടി വരൂ നീ വരൂ ഈ നിലാവു നഗ്നയായതാർക്കുവേണ്ടി വരൂ നീ വരൂ
Song video
Song details
Music: രാജാമണി
Film/album: പള്ളിവാതുക്കൽ തൊമ്മിച്ചൻ
- Singer: കെ എസ് ചിത്ര
- Film / album: പള്ളിവാതുക്കൽ തൊമ്മിച്ചൻ
- Composer: രാജാമണി
- Lyricist: കൈതപ്രം