Malayalam lyrics

ഈ കല്‍പ്പടവില്‍ ഈ മരത്തണലില്‍ 
ഒരിക്കല്‍ കൂടി നീ‍ ഇരുന്നെങ്കില്‍
ഒരു വേനല്‍ മുഴുവനും അടരുന്ന പൂക്കളായ് 
ഇനിയും നിന്നെ ഞാന്‍ മൂടിയേനെ 
മൂടിയേനെ.. ( ഈ കല്‍പ്പടവില്‍ ...)
 
ഒരു വർഷസന്ധ്യതൻ  പരിഭവഭംഗിയായി 
മൗനമായി വന്നുവെങ്കിൽ..  (2)
ഒരു മഴക്കാലം നിനക്കു ഞാന്‍ തന്നേനെ 
അതിലൊരു മിന്നലായ് പടര്‍ന്നേനെ (2) 
പടര്‍ന്നേനെ....
( ഈ കല്‍പ്പടവില്‍ ...)
ഹിമബിന്ദു ചൂടിയ പൂവിതളായ് നീ 
ശിശിരത്തില്‍ വീണ്ടും ഉണര്‍ന്നെങ്കില്‍
ഹൃദയത്തിലാളും ചുവപ്പു ഞാന്‍ തന്നേനെ
ഉയിരിലെ ചൂടും പകര്‍ന്നേനെ (2)
പകര്‍ന്നേനെ...
( ഈ കല്‍പ്പടവില്‍ ...)
ഇനി വരും കാലങ്ങള്‍ അറിയാത്ത പാതകള്‍ 
ഒരു ബിന്ദുവിൽ വന്നു  ചേര്‍ന്നുവെങ്കില്‍
ഇതു വരെ പറയാതെ പ്രിയ രഹസ്യം 
ഹൃദയ ദളങ്ങളില്‍ കുറിച്ചേനെ...
( ഈ കല്‍പ്പടവില്‍ ...)

Song video

Watch on YouTube

Song details

Music: ബെന്നറ്റ് - വീത്‌രാഗ്വീത്‌‌‌രാഗ്

Film/album: ഔട്ട് ഓഫ് സിലബസ്