Malayalam lyrics
കണ്ണാരം പൊത്തിപാടാം അപ്പുപ്പനൊരാന കളിക്കാം പുന്നാര കൊച്ചു കേശു വാ വാ വാ ഈ കളിയൊരു കളിയല്ലല്ലോ ഈ ചിരിയൊരു ചിരിയല്ലല്ലോ കാൽത്തളയിൽ താളം പോരല്ലോ അച്ഛന്റൊരു ചിങ്കിരിമുത്തായ് ആടാൻ വാ അമ്മയ്ക്കൊരു പുഞ്ചിരിമത്താപ്പായ് വായോ കണ്ണാടിക്കവിളിൽ മറുകും പവിഴച്ചുണ്ടിൽ കുസൃതിക്കൊഞ്ചലുമായ് ഈ കളിയൊരു കളിയല്ലല്ലോ ഈ ചിരിയൊരു ചിരിയല്ലല്ലോ കാൽത്തളയിൽ താളം പോരല്ലോ അപ്പൂപ്പനൊരുങ്ങുമ്പോൾ കുട്ടനൊളിച്ചേ അമ്മൂമ്മ വരും നേരം ഓടി മറഞ്ഞേ ആ കയ്യിലൊളിപ്പിച്ചല്ലോ ഈ കയ്യിലൊളിപ്പിച്ചല്ലോ അമ്മാനപൂപ്പന്ത് ഞെട്ടില്ല വട്ടകയിൽ അമ്മാനച്ചേലുണ്ടോ അപ്പുപ്പാ ചൊല്ലുമോ കണ്ടു പിടിക്കാമോ ഈ കളിയൊരു കളിയല്ലല്ലോ ഈ ചിരിയൊരു ചിരിയല്ലല്ലോ കാൽത്തളയിൽ താളം പോരല്ലോ പൊന്നാനത്തുമ്പിക്ക് പട്ടം കെട്ടി കുടവട്ടപ്പാടത്ത് കോലം തുള്ളി മുല്ലപ്പൂം പല്ലു കുരുത്തു ചെത്തിപ്പൂം കവിളു തുടുത്തു കുന്നിമണിച്ചെപ്പു തുറന്നേ വായോ ചെപ്പൊന്നു തുറന്നേരം മുത്തെല്ലാമെങ്ങു പോയ് അപ്പൂപ്പാ ചൊല്ലുമോ കണ്ടുപിടിക്കാമോ ഈ കളിയൊരു കളിയല്ലല്ലോ ഈ ചിരിയൊരു ചിരിയല്ലല്ലോ കാൽത്തളയിൽ താളം പോരല്ലോ അച്ഛന്റൊരു ചിങ്കിരിമുത്തായ് ആടാൻ വാ അമ്മയ്ക്കൊരു പുഞ്ചിരിമത്താപ്പായ് വായോ കണ്ണാടിക്കവിളിൽ മറുകും പവിഴച്ചുണ്ടിൽ കുസൃതിക്കൊഞ്ചലുമായ് ഈ കളിയൊരു കളിയല്ലല്ലോ ഈ ചിരിയൊരു ചിരിയല്ലല്ലോ കാൽത്തളയിൽ താളം പോരല്ലോ
Song video
Song details
Music: എസ് പി വെങ്കടേഷ്
Film/album: കുടുംബസ്നേഹം
- Singer: കെ എസ് ചിത്ര
- Film / album: കുടുംബസ്നേഹം
- Composer: എസ് പി വെങ്കടേഷ്
- Lyricist: കൈതപ്രം