Malayalam lyrics
ഗഗനനീലിമ മിഴികളിലെഴുതും കുസുമചാരുതയോ പ്രണയശോണിമ കവിളിൽ എഴുതും മേഘകന്യകയോ (ഗഗന...) ഇത്രനാൾ നീയെന്റെ സങ്കല്പസിന്ധുവിൻ അക്കരെയക്കരെയായിരുന്നോ ഈ മുഖകാന്തിയും ഈ മന്ദഹാസവും കാണാത്ത ദൂരത്തിലായിരുന്നോ അഴകിന്റെ ഉപഹാരമോ അനുരാഗ വരദാനമോ പ്രണയശോണിമ കവിളിൽ എഴുതും മേഘകന്യകയോ (ഗഗന...) ഇന്നു നീ കിനാവിന്റെ ഏകാന്തവീഥിയിൽ ചൈത്രനിലാവൊളി ചൂടി വരും ഈ മൗനഭംഗിയും ഈ സമ്മതങ്ങളും എൻ ജന്മപുണ്യങ്ങളായിരുന്നോ അണയാത്തൊരനുഭൂതിയോ കൊഴിയാത്ത വനപുഷ്പമോ പ്രണയശോണിമ കവിളിൽ എഴുതും മേഘകന്യകയോ (ഗഗന...)
Song details
Music: ബോംബെ രവി
Raaga: ദർബാരികാനഡ
Film/album: കളിവാക്ക്
- Singer: കെ എസ് ചിത്ര
- Film / album: കളിവാക്ക്
- Composer: ബോംബെ രവി
- Lyricist: കെ ജയകുമാർ