Malayalam lyrics

ഏതു മഴയിലുമാളുമൊരു തിരിനാളം
രാവു പകലൊരുപോലെ വിരിയണ താരം..
നോവു കരി പുകയൂതി എരിവിറകായി
മീനവെയിലൊരു കൂടെ വഴി പലതേറി
പാഠമെഴുതിയ ജീവകഥയുടെ
ഏടിലൊരു ലിപിയായി
ഏറേ വിജനത ചൂഴും.. ഇരുളിലും
ആശയതു കളയാതെ..ചിരി തൂകീ
മുകിലായ് നീ... നിറവാനിൻ കരതേടി
ഏതു മഴയിലുമാളുമൊരു തിരിനാളം..
രാവു പകലൊരുപോലെ വിരിയണ താരം...
ഹൃദയമുലയും മുറിവു മൊഴിയാൽ മൂടി
സമയമണി പോൽ.. ഇടയിൽ നിൽക്കാതെ
നൂറു കടമകളേറും ചുമടുകളായി
നീലമിഴികളിൽ മോഹമഷിയണിയാതെ
ഉയിരേ നീ.. വളരാനായ്...
കനവോളം ഉയരാനായ്...
ഏതു മഴയിലുമാളുമൊരു തിരിനാളം
രാവു പകലൊരുപോലെ വിരിയണ താരം..
പാഠമെഴുതിയ  ജീവകഥയുടെ
ഏടിലൊരു ലിപിയായി..
ഏറേ വിജനത ചൂഴും ഇരുളിലും
ആശയതു കളയാതെ ചിരി തൂകീ ..
മുകിലായ് നീ.. നിറവാനിൻ കര തേടി
ഉം ..ഉം ..ആ...

Song details

Music: ഗോപി സുന്ദർ

Film/album: ഉദാഹരണം സുജാത

Song video

Watch on YouTube