Malayalam lyrics
അ അ അ .... അ അ അ അ അ അ .... അ അ അ അ അ അ അ അ അ അ അ അ ... അ അ അ.......അ അ അ... എന്തെന്നറിയാത്തൊരാരാധനയുടെ ആരോഹണ സ്വരം പാടി സ്നേഹ മയൂരമേ നിൻ പദതാളം ഞാൻ തേടുകയായിരുന്നു ഇത്രനാൾ തേടുകയായിരുന്നു [എന്തെന്നറിയാ...] പൂവുകൾ കൊഴിയാത്ത സ്വപ്നങ്ങൾ മായാത്ത (2) പാർവ്വണ പ്രമദവനത്തിൽ ആയിരം തോഴിമാരാലാപനം ചെയ്യും അസുലഭരജനീ വനിയിൽ....... കവികല്പനയുടെ മായാഗോപുര നടയിൽ നീയെന്തേ മറഞ്ഞു നിന്നു.....[എന്തെന്നറിയാ.....] ഇനിയും തുറക്കാത്ത പുൽക്കിളിക്കൂടു ഞാൻ (2) നിനക്കായ് തുറന്നു തരാം ചക്രവാളത്തിന്റെ പൊന്നോലപ്പന്തലിൽ ചക്രവാകങ്ങളായ് പറന്നുയരാം..... തൂവൽക്കനവുകൾ കൊണ്ടു മൂടിയ സങ്കല്പമായ് നിന്നെ ഓമനിക്കാം.....[എന്തെന്നറിയാ....]
Song details
Music: കൈതപ്രം
Raaga: കല്യാണവസന്തം
Film/album: തീർത്ഥാടനം
- Singer: കെ എസ് ചിത്ര
- Film / album: തീർത്ഥാടനം
- Composer: കൈതപ്രം
- Lyricist: കൈതപ്രം