Malayalam lyrics
എന് മനം അറിഞ്ഞീല എന് ബാല്യമൊന്നും അരുതാത്തതൊരുപാടു ചെയ്തെന്റെ ബാല്യം അരുതെന്നു ചൊല്ലിയ അമ്മയെ പോലും (2) അറിയാതെ ഞാനന്നവഗണിച്ചു ഒന്നുമറിയാതെ ഞാനന്നവഗണിച്ചു (എന് മനം) ഇനി ഉണ്ടോ ആ ബാല്യം ഇനി ഉണ്ടോ ആ ഭാഗ്യം (2) എന് പുഴയോരത്തെ തങ്ക ചൂടും എന് കളിയോരത്തെ മണ് വീടും എന് കനവോരത്തെ തുമ്പപ്പൂവും പൂവും എന് മിഴിയോരത്തെ മഴവില്ലും ഇനിയുണ്ടോ ആ ബാല്യം ഇനിയുണ്ടോ ആ ഭാഗ്യം (എന് മനം) എവിടെയാണാ രാഗം മറഞ്ഞുപോയാ ഗാനം എന് കുടിലോരത്തെ തുമ്പി പെണ്ണും എന് നിനവോരത്തെ പീലിക്കണ്ണും എന് വഴിയോരത്തെ വെള്ളിക്കൊലുസും കൊലുസും എന് മനവോരത്തെ നീലക്കണ്ണും ഇനി ഉണ്ടോ ആ ബാല്യം ഇനി ഉണ്ടോ ആ ഭാഗ്യം (എന് മനം)
Song details
Music: തേജ് മെർവിൻ
Film/album: പ്രണയം - ആൽബം
- Singer: ഹരിഹരൻ
- Film / album: പ്രണയം - ആൽബം
- Composer: തേജ് മെർവിൻ
- Lyricist: മൻസൂർ അഹമ്മദ്