Malayalam lyrics
ഈശ്വരന്റെ പമ്പരമായ് നീ കറങ്ങി ആശയെല്ലാം നൊമ്പരമായി ഒടുങ്ങി ചിതലാർന്നു ജീവിതത്തിൻ ഇതളുകൾ പലരുണ്ട് കൂട്ടിനെന്നാൽ തനിയെ നീ ഓരോ ചുവടിലും തേടും മൃജയനി ഓരോ നിനവുകൾ മുറിവേകും ഉള്ളിനുള്ളിൽ മുള്ളു പോൽ വിധിയുടെ തീയിൽ വീഴുന്നു നിൻ ജന്മം ചിറകു കരിഞ്ഞേ നീറുന്നു കണ്ണീരായ് ചരടു മുറിഞ്ഞൊരു പട്ടം പോൽ പാറുന്നു നീ അറിയാവഴിയേ തനിയേ സുഖമേതോ നീർക്കുമിള ക്ഷണനേരത്തിൽ ഉടയും ചിതറും ഓരോ ചുവടിലും തേടും മൃജയനി ഓരോ നിനവുകൾ മുറിവേകും ഉള്ളിനുള്ളിൽ മുള്ളു പോൽ ഭയമെഴുതീടും വേഷത്തിൽ ആടുന്നു പഴയൊരു കാലം കണ്മുന്നിൽ രാവാകെ വിടപറയാതെ മായാതെ വന്നെത്തീടും അഴലോ നിഴലായ് പിറകേ ഇരുഭാഗത്തും തിരിയായ് മെഴുകായ്യി നീ ഉരുകി ഒഴുകി ഓരോ ചുവടിലും തേടും മൃജയനി ഓരോ നിനവുകൾ മുറിവേകും ഉള്ളിനുള്ളിൽ മുള്ളു പോൽ ഈശ്വരന്റെ പമ്പരമായ് നീ കറങ്ങി ആശയെല്ലാം നൊമ്പരമായി ഒടുങ്ങി ചിതലാർന്നു ജീവിതത്തിൻ ഇതളുകൾ പലരുണ്ട് കൂട്ടിനെന്നാൽ തനിയെ നീ ഓരോ ചുവടിലും തേടും മൃജയനി ഓരോ നിനവുകൾ മുറിവേകും ഉള്ളിനുള്ളിൽ മുള്ളു പോൽ
Song information
വർഷം: 2017
സംഗീതം: ബിജിബാൽ മണിയിൽ
ഗാനരചന: ബി കെ ഹരിനാരായണൻ
ഗായകർ: നജീം അർഷാദ്
അഭിനേതാക്കൾ: ബിജുമേനോൻ, സലിം കുമാർ
വിശദവിവരങ്ങൾ: അജയ് മേനോൻ
വിഡിയോ: ഗാനസ്നേഹി
Album: ഷെർലക്ക് ടോംസ്
Explore this song
- Film / album: ഷെർലക്ക് ടോംസ്
- Composer: ബിജിബാൽ മണിയിൽ
- Lyricist: ബി കെ ഹരിനാരായണൻ