Malayalam lyrics

ആ..ആ.ആ..
ദ്വാപരയുഗത്തിന്റെ ഹൃദയത്തിൽ നിന്നോ
ഗോപന്റെ ഗോപീ പ്രണയത്തിൽ നിന്നോ
എവിടെ നിന്നോ ഇന്നു നേടീ
യമുനേ നീയിന്ദ്രനീലം
യാദവമാധവ നീലം
(ദ്വാപരയുഗ.....)
ആ..ആ.ആ..ആ
മാഘ ഗോപിക ജലക്രീഡയ്ക്കായി
മേഘദുകൂലമഴിച്ചു
കടവിൽ കടമ്പിൽ കമ്പേറി നിന്നു
കണ്ണൻ കണ്ണന്നയച്ചൂ
ആ പീലിക്കണ്ണിലെ നീലിമയോ നീ
ആപാദചൂഡമണിഞ്ഞു
യമുനേ യമുനേ യദു നരഭാവനേ
ആ..ആ..ആ
രാഗ രാധിക വിരഹാർത്തയായീ
രജത നിലാവിൽ വിയർത്തു
രാസലീലാ വിലാസമോർത്തു രജനീ സഖിയും പൂത്തു
ആ സഖിയാളുടെ കൃഷ്ണദൂതാണോ
അഴകിൻ ശ്യാമളയാക്കീ
യമുനേ യദു നരഭാവനേ

Song details

സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌

ഗാനരചന: ആര്‍ കെ ദാമോദരന്‍

ഗായകര്‍: രാധിക തിലക്

രാഗം: രാഗമാലിക (ഹരികാംബോജി, മധുവന്തി, സല്ലാപം)

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഇന്ദു

വിഡിയോ: രാല രാജൻ

Album: ആകാശവാണി ലളിതഗാനങ്ങള്‍