Malayalam lyrics
ദൂരെ ഒരു താരം താഴെയൊരു തീരം ദൂതിനൊരു കാണാ കാറ്റു കളഹംസം (2) ചില്ലു വെയിലായാലും രാത്രി മഴയായാലും നിന്റെ കിളി വാതില്ക്കല് വന്നു വിളിക്കാമെന്റെ മുത്തേ എകാന്തമാം ഈ സന്ധ്യയില്‍ പ്രേമാര്‍ദ്രമാം ഈ വേളയില്‍ ദൂരെ ഒരു താരം താഴെയൊരു തീരം ദൂതിനൊരു കാണാ കാറ്റു കളഹംസം മായക്കൂടാരത്തില്‍ മാടപ്രാവേ നിന്റെ മൂളിപ്പാട്ടിന് സ്വരം മെല്ലെ കേള്‍ക്കുന്നു ഞാന്‍ മായക്കൂടാരത്തില്‍ മാടപ്രാവേ നിന്റെ മൂളിപ്പാട്ടിന് സ്വരം മെല്ലെ കേള്‍ക്കുന്നു ഞാന്‍ മാറോടു ചേരാം ചാരെ പറന്നിറങ്ങാം നോവും നെഞ്ചിലെ മിഴി നീരിന് തുള്ളികള്‍ മിഴിത്തൂവലാലെ കവര്‍ന്നെടുക്കാം ആരാരിരം താരാട്ടിടാം ആനന്ദമായ് ചേര്‍ന്നാടിടാം ദൂരെ ഒരു താരം താഴെയൊരു തീരം ദൂതിനൊരു കാണാ കാറ്റു കളഹംസം എല്ലാം സ്വപ്നങ്ങളോ ഏതോ വര്‍ണ്ണങ്ങളോ എന്റെ രാഗാര്‍ദ്രമാം ജന്മ സാഫല്യമോ എല്ലാം സ്വപ്നങ്ങളോ ഏതോ വര്‍ണ്ണങ്ങളോ എന്റെ രാഗാര്‍ദ്രമാം ജന്മ സാഫല്യമോ കാണാതെ കാണും മോഹ കുയില്‍ കുരുന്നെ മഞ്ഞില്‍ മുങ്ങുമീ മഴവില്ലിന് ചില്ലയില്‍ മലര് തിങ്കളായ് നീ തെളിഞ്ഞുവെങ്കില്‍ ഈ രാത്രിയില്‍ നിന് വേണുവില്‍ ഹിന്ദോളമായ് ഞാന്‍ മാറിടാം ദൂരെ ഒരു താരം താഴെയൊരു തീരം ദൂതിനൊരു കാണാ കാറ്റു കളഹംസം ചില്ലു വെയിലായാലും രാത്രി മഴയായാലും നിന്റെ കിളി വാതില്ക്കല് വന്നു വിളിക്കാമെന്റെ മുത്തേ എകാന്തമാം ഈ സന്ധ്യയില്‍ പ്രേമാര്‍ദ്രമാം ഈ വേളയില്‍
Song video
Song details
Music: ഔസേപ്പച്ചൻ
Film/album: മീനത്തിൽ താലികെട്ട്
- Singer: കെ എസ് ചിത്ര
- Film / album: മീനത്തിൽ താലികെട്ട്
- Composer: ഔസേപ്പച്ചൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി