Malayalam lyrics
ദൂരെ മാമര കൊമ്പില്‍ ഒരു താരാജാലകക്കൂട്ടില്‍ ഏതോ കാര്‍ത്തിക നാളില്‍ മലര്‍ പൂക്കും പൗര്‍ണമി വാവില്‍ മഴവില്ലിന്‍ മംഗലശ്രീ പോലെ ഒരു തൂവല്‍ പൈങ്കിളി ചേക്കേറി രാഗസുമംഗലിയായ് ദേവമനോഹരിയായ് (ദൂരെ മാമരകൊമ്പില്‍ ...) പാഴ് മുളം തണ്ടായ് മൂളുകയായി വഴിയും സംഗീതം കളിയാടും കാറ്റില്‍ മേലാകെ കുളിരും സല്ലാപം തിര കായല്‍ത്തീരത്തെ മാന്തോപ്പില്‍ മഴ നൂലാല്‍ തീര്‍ക്കുമൊരൂഞ്ഞാലില്‍ മതിമറന്നവളാടുന്നീ മണിമയില്‍ക്കുരുന്നായ് (ദൂരെ മാമരകൊമ്പില്‍ ...) പീലി നിലാവിന്‍ പിച്ചകത്തേരില്‍ അണയും രാത്തിങ്കള്‍ സ്നേഹപരാഗം പെയ്യുകയായി മനസ്സിന്‍ പൂച്ചെണ്ടിൽ നിറമാറില്‍ ചേര്‍ത്തവള്‍ താരാട്ടി മിഴിനീരിന്‍ തുള്ളി തുടച്ചാറ്റി ശിശിര ചന്ദ്രികയായ് മധുരസാന്ത്വനമായ് (ദൂരെ മാമരകൊമ്പില്‍ ...)
Song video
Song details
Music: വിദ്യാസാഗർ
Film/album: വർണ്ണപ്പകിട്ട്
- Singer: കെ എസ് ചിത്ര
- Film / album: വർണ്ണപ്പകിട്ട്
- Composer: വിദ്യാസാഗർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി