Malayalam lyrics

ദീപാരാധന സമയവും കാത്തുനില്ക്കേ
നിറമിഴിയൊരു മലര്‍ക്കൂമ്പായി
മലരിന്‍ മധുപോലെ ഒരു തുള്ളി മിഴിനീരെന്‍
മനസ്സിന്റെ ചിത്രമായി ചിതറിവീണു
(ദീപാരാധന...)
കണ്ണീരു ചിതറിയ പാടുകണ്ടു ചിരിച്ചിട്ട്
ഭഗവാന്‍ പതിവുപോലെ കണ്ണടച്ചു
ഇവള്‍ സ്വന്തം ഹൃദയത്തിന്നിതളുകള്‍ ഓരോന്നായ്
അടര്‍ത്തടര്‍ത്തിട്ടിട്ട് തിരിച്ചുപോന്നു
ദീപാരാധന സമയവും കാത്തുനില്ക്കേ
നിറമിഴിയൊരു മലര്‍ക്കൂമ്പായി
ഇന്നലെ സ്വപ്നത്തില്‍ ബ്രാഹ്മമുഹൂര്‍ത്തനേരം
ഒരു പദവിന്യാസമെന്‍ മനസ്സിലാടി
എവിടെയോ താണ്ഡവത്തിന്‍
ദ്രുതതാളമുള്ളില്‍ കേള്‍ക്കേ
ലാസ്യഭാവങ്ങളാടി ഉണര്‍ന്നുപോയ്‌ ഞാന്‍
(ദീപാരാധന...)

Song details

Music: പുകഴേന്തി

Film/album: ഹിമനന്ദിനി