Malayalam lyrics
ദേവീ..ഹൃദയരാഗം.. നീയെനിക്കെന്നും ജീവനിൻ താളം രാവുറങ്ങുമ്പോൾ പ്രേമഹിന്ദോളം ദേവീ..ദേവീ... ഈ പ്രേമസിന്ദൂരം ചാർത്തും നേരം നീ എന്റെ ആ..... ആരും കാണാ ചന്തം പോലെ അലയാഴി തിരയാകാൻ തെളിയുന്നതെന്തെൻ മുന്നിൽ പൊൻ താരം വിരിയുന്നതെന്തെൻ കണ്ണിൽ മന്ദാരം നീ എന്റെ സ്നേഹത്തിൻ മുത്തോമുത്ത്, ദേവീ..ദേവീ.. കാണാത്ത തീരങ്ങൾ കനകം തന്ന നാളല്ലേ ആ ...കന്നി തിങ്കൾ പൊട്ടും കുത്തി കായമ്പൂ നിന്നില്ലേ ഇനിയേതു ജന്മം ചിറകുകൾ തേടുന്നു ഹൃദയങ്ങൾ ഒന്നായ് ചുടുമഴ നനയുന്നു നീ എന്റെ പുണ്യത്തിൻ മുത്തോമുത്ത്, ഏതോ ദേവഗാനം കാതിലൂറുന്നു മാരിപെയ്യുന്നു പാതിരാകാറ്റിൽ പഞ്ചമം കേൾപ്പൂ.. ദേവി..ദേവീ..ദേവീ..ദേവീ...ആ....
Song details
Music: ശരത്ത്
Film/album: ദേവദാസി
- Singer: കെ എസ് ചിത്ര
- Film / album: ദേവദാസി
- Composer: ശരത്ത്
- Lyricist: എസ് രമേശൻ നായർ