Malayalam lyrics
ദേവഗാനം പോലെ ഒരോർമ്മ പൂത്തപോലെ മൺചെരാതുതേടും പൊൻദീപനാളമായ് ഒരു കിളിതൻ ചിറകടിയായ് ഒഴുകി വരാം ഇന്നു ഞാൻ (ദേവഗാനം...) ഇണയറിയും സുഖനിമിഷം നിറനിറയും മധുചഷകം ചൊടികളിൽ തേൻകിനിയും പുലരികളങ്ങനെ സിരകളിൽ തീപടരും നിശകളുമങ്ങനെ അലകടലിൻ വിരിമാറിൽ പുഴയുറങ്ങും (ദേവഗാനം...) തരിവളകൾ കഥ പറയും മിഴിയിണകൾ മലർചൊരിയും മനസ്സിലെ പൂവനിയിൽ മലരമ്പനങ്ങനെ മറുകുള്ള മാറിടത്തിൽ മധുചന്ദ്രനങ്ങനെ ഒരു തണലായ് ഒരു തുണയായ് തഴുകിവരാം (ദേവഗാനം...)
Song video
Song details
Music: രവീന്ദ്രൻ
Film/album: പൂമരത്തണലിൽ
- Singer: കെ എസ് ചിത്ര
- Film / album: പൂമരത്തണലിൽ
- Composer: രവീന്ദ്രൻ
- Lyricist: എസ് രമേശൻ നായർ
- Singer: ബിജു നാരായണൻ