Malayalam lyrics
ദേവവാഹിനീ തീരഭൂമിയില്‍ ദേവതാരപൂന്തണലില്‍.. ഇന്ദ്രജാല മഹേന്ദ്രജാല ചന്ദ്രികാങ്കണത്തില്‍... നീവരൂ സഖീ നീവരൂ നിന്‍ കിനാവിന്‍ മധു തരൂ... പുളകപുതുമലര്‍ തോരണം ചാര്‍ത്തിയ പുരുഷവാഹനത്തില്‍... ദേവകുമാരിയായ് നീയുയരുന്നെന്‍ മായാമോഹവീയത്തില്‍... ഈ ആനന്ദസുഗന്ധോന്മാദം എന്നെ മന്മഥനാക്കി.. നിന്നെ രതിദേവിയാക്കി.... കനകവസന്തപ്പൂമഴപൊഴിയും കല്പനതന്‍ പുളിനം.. സ്വപ്നശലാകകള്‍ പാറിനടക്കും സ്വര്‍ണ്ണരേഖാ നദിതീരം.. ഈ മോഹാന്ധവസന്തോന്മാദം എന്നെ ദുഷ്യന്തനാക്കി.. നിന്നെ ശകുന്തളയാക്കി...
Song information
വര്‍ഷം: 1972
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകര്‍: കെ ജെ യേശുദാസ്
രാഗം: രാഗമാലിക (ഖരഹരപ്രിയ, ധര്‍മവതി)
അഭിനേതാക്കള്‍: പ്രേം നസീര്‍, ജയഭാരതി
വിശദവിവരങ്ങള്‍: കൃഷ്ണചന്ദ്ര
Album: നൃത്തശാല
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: നൃത്തശാല
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: ശ്രീകുമാരൻ തമ്പി