Malayalam lyrics
ആ...ആ...ആ...അ...ആ...ആ... ചമ്പകമേട്ടിലെ എൻറെ മുളംകുടിലിൽ കുളിരമ്പിളി റാന്തലെടുത്തു കൊളുത്താം ഞാൻ ഒരുപിടി മണ്ണിൽ മെനഞ്ഞ കിളിക്കൂട്ടിൽ ഒരു ചെറു സൂരനെയേറ്റു തുടിച്ചുകളിക്കാം ഞാൻ നിറയ്ക്കാം സുഗന്ധം ഇളംകാറ്റിനുള്ളറയിൽ വസന്തം മനസ്സിൻ മണിച്ചെപ്പിലേന്താം ഞാൻ കൂട്ടിനൊരോമൽ കിളിയെ വളർത്താം (ചമ്പക) കുലവാഴപ്പന്തലൊരുക്കാം പനയോലപ്പായ വിരിക്കാം കരയാകെ തോരണമേറ്റാം (കുലവാഴപ്പന്തലൊരുക്കാം) നാദസ്വരമോടെ-തനന തനന-മുത്തുക്കുടയോടെ-തനന തനന (2) അരയാലില വഞ്ചിയിലേറിവരാമോ പുതുമണവാളാ (ചമ്പക) കല്യാണപ്പന്തലിനുള്ളിൽ വരവേൽപ്പിൻ വിളക്കുനീട്ടി മണവാട്ടിപ്പെണ്ണായ് വരാം ഞാൻ (കല്യാണ) കോടിപ്പുടവ തരൂ-തനന തനന- താലിപ്പൊന്നു തരൂ-തനന തനന (2) ഇന്നെന്നിലെയെല്ലാമെല്ലാം നൽകാം പുതുമണവാളാ (ചമ്പക)
Song details
Music: എസ് പി വെങ്കടേഷ്
Film/album: വളയം
- Singer: കെ എസ് ചിത്ര
- Film / album: വളയം
- Composer: എസ് പി വെങ്കടേഷ്
- Lyricist: കൈതപ്രം