Malayalam lyrics
ചമ്പക്കുളം തച്ചനുന്നം പിടിപ്പിച്ച പൊന്നാഞ്ഞിലി തോണിയോ ആറന്മുള തേവരാറാട്ടിനെത്തുന്ന പള്ളിപെരുംതോണിയോ ഉലകിന്റെ പുകഴായ തോണി തച്ചനുയിരൂതി പോറ്റുന്ന തോണി ഒരു തച്ചു പണിയാം ഒരുമിച്ചു തുഴയാം ഹൈ ലെസ ഹൈലേസ ഹൊയ് (ചമ്പക്കുളം..) ആടിവാ ആടിവാലൻ കുറത്തീ തെയ്യ തെയ്യാരെ തെയ്യാ അമ്പലം പൂത്താടി വാ കുറത്തി തെയ്യ തെയ്യാരെ തെയ്യാ സ്വപ്നങ്ങൾ തൻ കേവു ഭാരം കൊണ്ടു സ്വർണ്ണത്തിനേക്കാൾ തിളക്കം (2) മനസ്സെന്ന മയിലിന്റെ നിറമുള്ള ചെറു പീലി നിറയെ പതിപ്പിച്ചു വാ ആ അഴകുള്ള തോണി അരയന്ന റാണി അരി വെൺപിറാ പൈങ്കിളി ആഹാ അണിയത്തു മുങ്ങീ അമരത്തു പൊങ്ങീ അല മാറ്റി ഉശിരേകി വാ ( ചമ്പക്കുളം...) കീച്ചി കീച്ചി പൂന്തോലം ആരു പറഞ്ഞൂ പൂന്തോലം ഞങ്ങ പറഞ്ഞു പൂന്തോലം പൂന്തോലാണെൽ എണ്ണിക്കോ വെള്ളത്തിലൂടെ പറക്കും പിന്നെ വള്ളത്തുഴപാടുകാക്കും (2) ഒരു കോടി ഹൃദയങ്ങൾ പുളകങ്ങൾ അണിയുന്ന പനിനീർകിനാവായി വാ തെയ് തെയ് തകതോം തിത്തെയ് തകതോം വായ്ത്താരിയോടൊത്തു വാ ഹോയ് അതു കുട്ടനാടിന്റെ തുടിതാളമാകുന്ന പുലരിതുടിപ്പായ് വാ വാവാ (ചമ്പക്കുളം...)
Song details
Music: രവീന്ദ്രൻ
Film/album: ചമ്പക്കുളം തച്ചൻ
- Singer: കെ ജെ യേശുദാസ്എം ജി ശ്രീകുമാർ
- Film / album: ചമ്പക്കുളം തച്ചൻ
- Composer: രവീന്ദ്രൻ
- Lyricist: ബിച്ചു തിരുമല