Malayalam lyrics
ചിലമ്പിട്ട ചിരിയുമായ് അരികിലെത്തും ചിത്രവർണ്ണപ്പൈങ്കിളീ...(2) നിന്റെ...തൂവൽച്ചിറകിലെ പീലിപ്പൂവൊന്നീ തിരുവോണനാളിൽ കടം തരുമോ... ചിലമ്പിട്ട ചിരിയുമായ് അരികിലെത്തും ചിത്രവർണ്ണപ്പൈങ്കിളീ.... ചിങ്ങമലയുടെ പൂമുടിയിൽ സൂര്യൻ ചിത്രമഞ്ഞൾ കളമെഴുതുമ്പോൾ...(2) എന്റെ പടിപ്പുരത്തെക്കിനിമുറ്റത്തൊ- രത്തപ്പൂക്കളമിടുവാൻ..(2) പീലിപ്പൂവൊന്നു കടം തരുമോ... പകരം ഞാൻ ഓണക്കോടി തരാം... ചിലമ്പിട്ട ചിരിയുമായ് അരികിലെത്തും ചിത്രവർണ്ണപ്പൈങ്കിളീ.... ചിത്രപ്പുഴയിലെ ഓളങ്ങളിൽ ചന്ദ്രൻ ചിത്രപട്ടാംബരം വിരിക്കുമ്പോൾ...(2) ഓണത്തപ്പനെ വരവേൽക്കാനെന്റെ വീട്ടുമുറ്റം അലങ്കരിക്കാൻ...(2) തൂവൽപട്ടു കടം തരുമോ... തിരികെ ഞാൻ ഓണച്ചിലമ്പു തരാം... (ചിലമ്പിട്ട ചിരിയുമായ്....)
Song information
സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
ഗാനരചന: ഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍: ജി വേണുഗോപാൽ
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
വിഡിയോ: ഇന്ദുലേഖ സജീവ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ജി വേണുഗോപാൽ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
- Lyricist: ഭരണിക്കാവ് ശിവകുമാര്‍