Malayalam lyrics

ചെപ്പടിവിദ്യ ഇതു വെറും ചെപ്പടിവിദ്യ

കാലമെന്ന ജാലക്കാരൻ കാട്ടിടുന്ന ചെപ്പടിവിദ്യ

ചെപ്പടിവിദ്യ....ഇതു വെറും ചെപ്പടിവിദ്യ...

ചെപ്പടിവിദ്യ ഇതു വെറും ചെപ്പടിവിദ്യ

മാനവന്റെ മനസ്സാകും ചെപ്പിനുള്ളിൽ ഞൊടിക്കുള്ളിൽ

മാറി മാറി സുഖത്തിന്റെ തണ്ടുകാട്ടും കാണാതാക്കും

ചെപ്പടിവിദ്യ ഇതു വെറും ചെപ്പടിവിദ്യ

പുഞ്ചിരിതൻ തങ്കപ്പവൻ കണ്ണീരിൻ കയ്യാൽ മാറ്റും

ഓടിയെത്തും സ്വപ്നങ്ങളെ.... ഓടിയെത്തും സ്വപ്നങ്ങളെ..

കൂടുവിട്ടു കൂടു മാറ്റും ഇതു വെറും ചെപ്പടിവിദ്യ....

ചെപ്പടിവിദ്യ ഇതു വെറും ചെപ്പടിവിദ്യ

ആരും കാണാതൊളിപ്പിക്കും ഹൃദ്ത്തടമാം പെട്ടകത്തിൽ

കഥകളും നിരാശയും പ്രേമവും വിദ്വേഷങ്ങളും

ചെപ്പടിവിദ്യ ഇതു വെറും ചെപ്പടിവിദ്യ

കയ്യടക്കം കാട്ടിയവൻ ഉള്ളറയിൽ ഒളിപ്പിച്ച

കത്തികളെ പൂക്കളാക്കും... കത്തികളെ പൂക്കളാക്കും...

പൂവുകളെ മുള്ളുകളാക്കും ഇതു വെറും ചെപ്പടിവിദ്യ

ചെപ്പടിവിദ്യ ഇതു വെറും ചെപ്പടിവിദ്യ

കാലമെന്ന ജാലക്കാരൻ കാട്ടിടുന്ന ചെപ്പടിവിദ്യ

ചെപ്പടിവിദ്യ....ഇതു വെറും ചെപ്പടിവിദ്യ...

ചെപ്പടിവിദ്യ ഇതു വെറും ചെപ്പടിവിദ്യ

ചെപ്പടിവിദ്യ ഇതു വെറും ചെപ്പടിവിദ്യ

Song information

വര്‍ഷം: 1980

സംഗീതം: എം കെ അർജ്ജുനൻ

ഗാനരചന: പി ഭാസ്കരന്‍

ഗായകര്‍: കെ ജെ യേശുദാസ്

അഭിനേതാക്കള്‍: എം ജി സോമന്‍, റീന എം ജോൺ, മീന, ശങ്കരാടി, സുകുമാരി, ശ്രീവിദ്യ

വരികൾ: ജയലക്ഷ്മി രവി

യൂട്യൂബ് ഓഡിയോ: ബാബു അലിനപ്പറമ്ബിൽ

Album: പുഴ

Explore this song