Malayalam lyrics

ചെങ്കുറുഞ്ഞിപ്പൂ പെണ്ണേ നീയറിഞ്ഞോ

മുത്തിമനക്കാവിലെൻ താലികെട്ട്

കുന്നിമണി ചാന്തണി പൊട്ടും തൊട്ട്

കല്ലുവളേം മോതിരോം മാലേമിട്ട്

തെങ്കുറിശ്ശിപ്പട്ടുടുത്ത് എത്തും ഞാനാ താഴേക്കാവിൽ

ചെങ്കുറുഞ്ഞിപ്പൂ പെണ്ണേ നീയറിഞ്ഞോ

മുത്തിമനക്കാവിലെൻ താലികെട്ട്

മാണിക്യകൊട്ടാരത്തിൽ സ്വപ്നം പെയ്യും ആരാമത്തിൽ

നിന്നെ തേടും പെൺകിളിയല്ലേ ഞാനും

കാമന്റെ കൈത്താളത്തിൽ മോഹം മീട്ടും ശ്രീരാഗത്തിൽ

ആടിപ്പാടും പൊന്മയിലല്ലേ

കിഴക്കിനിപ്പടിക്കലെത്തിടും നല്ലൊരു നാളും
പൊഴിയുമാ കദനമൊക്കെയും ഒന്നാകും നമ്മൾ

തുടിച്ചു തുമ്പികൾ പറന്നുയരുമാ കാലം വന്നാലോ

മനസ്സിനുള്ളിലെ മണിക്കിളിക്കന്ന് ചന്ദനച്ചിന്താട്ടം

ചെങ്കുറുഞ്ഞിപ്പൂ പെണ്ണേ നീയറിഞ്ഞോ

മുത്തിമനക്കാവിലെൻ താലികെട്ട്

തന്താന തന്താന തന്തിനാനാ....

ചാരെയെൻ പൂക്കാലങ്ങൾ കൂടെ വരും പൂത്താലങ്ങൾ
സുഖമൊരു തേൻകനിയല്ലോ മുന്നിൽ

ജീവിതപ്പൊന്നൂഞ്ഞാലിൽ മാനംമുട്ടെ ആടാനിന്നും

കൊതിയ്ക്കുകയാണൊരു പെണ്ണിൻ മനം

ഒഴുക്കിതിൽ ഒഴുകിയെത്തുമെൻ പൂന്തോണി വീണ്ടും

കരിമുകിലൊതുക്കിയെത്തിടും മാനോടും തിങ്കൾ

ഒഴുക്കൊതുങ്ങി നിൻ മിഴിമുനത്തുമ്പിൽ മിന്നിടും കുഞ്ഞോളം

തിരയടങ്ങുമാ പുലരിയിലെന്റെ നിശ്ചയതാംബൂലം

ചെങ്കുറുഞ്ഞിപ്പൂ പെണ്ണേ നീയറിഞ്ഞോ

മുത്തിമനക്കാവിലെൻ താലികെട്ട്

കുന്നിമണി ചാന്തണി പൊട്ടും തൊട്ട്

കല്ലുവളേം മോതിരോം മാലേമിട്ട്

തെങ്കുറിശ്ശിപ്പട്ടുടുത്ത് എത്തും ഞാനാ താഴേക്കാവിൽ

ചെങ്കുറുഞ്ഞിപ്പൂ പെണ്ണേ നീയറിഞ്ഞോ

മുത്തിമനക്കാവിലെൻ താലികെട്ട്

Song details

വര്‍ഷം: 1999

സംഗീതം: ബേണി ഇഗ്നേഷ്യസ്‌

ഗാനരചന: ചിറ്റൂർ ഗോപി

ഗായകര്‍: കെ എസ് ചിത്ര

വിശദവിവരങ്ങള്‍: Added Thu Aug 16 18:12:12 2007 Shakeeb Vakkom

വിഡിയോ: ജയലക്ഷ്മി രവി

Album: സ്വസ്ഥം ഗൃഹഭരണം