Malayalam lyrics
�ചെല്ലച്ചെറു വീടുതരാം പൊന്നൂഞ്ഞാലിട്ടുതരാം പൊന്നോണപൂത്തുമ്പീ നീവായോ ഞാനൊരുകഥപറയാം കാതിലൊരു കഥപറയാം പൊന്നോണപൂത്തുമ്പീ നീവായോ ലാലാലലാലാലാ ലാലാലാ.... ആ....ആ... ഇന്നലെ രാവാകേ ചാരത്തു ചേര്‍ന്നിരുന്ന്‍ എന്തെന്തു കാര്യങ്ങള്‍ എന്നോടു ചൊല്ലിയവന്‍ മണിമാറില്‍ നഖമുനയാല്‍ അവനോരായിരം കഥയെഴുതി ലാലാല..ലാലാലലാ........... ആ...ആ.... കണ്ണൊന്നടക്കാതെ നേരം പുലര്‍ന്നിട്ടും കള്ളക്കണ്ണാലെന്നെ മാറത്തു കെട്ടിയിട്ടു മലരമ്പിന്‍ പുതുമഴയില്‍ തോഴീ ഞാനെന്നെ മറന്നുപോയി ലാലാല ലാലാലലാ.....
Song information
വര്‍ഷം: 1986
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: ഷിബു ചക്രവർത്തി
ഗായകര്‍: കെ എസ് ചിത്ര
രാഗം: സിന്ധു ഭൈരവി
ഹിന്ദുസ്ഥാനി രാഗം: ഭൈരവി, സിന്ധു ഭൈരവി
അഭിനേതാക്കള്‍: മമ്മൂട്ടി, ശോഭന
വരികൾ: ജിജാ സുബ്രമണ്യന്‍, ശ്രീദേവി
Album: ന്യായവിധി
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ന്യായവിധി
- Composer: എം കെ അർജ്ജുനൻ
- Lyricist: ഷിബു ചക്രവർത്തി