Malayalam lyrics
ചങ്ങഴിമുത്തുമായ് കൂനിക്കൂനി വിണ്ണിലെ മുത്തശ്ശി വരുന്നുണ്ടേ കാറ്റിന്റെ കൈതട്ടി താഴെപ്പോയി വെള്ളാരം മിനുങ്ങണ മഴമുത്ത് കുന്നിന്മേലേ ഒന്നു വീണു ചന്നം പിന്നം രണ്ടു വീണു പിന്നെപ്പിന്നെ പെയ്തു പെരുത്തു പെരുമഴ ഒരു പുഴയായ് (ഒരു ചങ്ങഴിമുത്തുമായ്) അക്കാണും ജാലം ഏഴുനിറങ്ങളണിഞ്ഞ കവാടം പൂപ്പാലംപോലെ ഇതു പീലിക്കാവടിയോ ആകാശക്കാവില്‍ തൈപ്പൂയം കിട തരികിടമേളം മിന്നാരക്കതിരലമേലേ മഴയുടെ മയിലാട്ടം താളും തകരേം മൂമാസം ചക്കേം മാങ്ങേം മൂമാസം ചേനേം ചേമ്പും മൂമാസം അങ്ങനേം പിന്നിങ്ങനേം മൂമാസം (ഒരു ചങ്ങഴിമുത്തുമായ്) പൂത്താങ്കിരി പാടി കരിയില പാറ്റും കാറ്റില്‍ പാടി തൈച്ചേമ്പിന്‍ താളില്‍ തുള്ളി കുറുമ്പന്‍ കരുമാടിപ്പാടം കൈനീട്ടി പുതുഞാറു നനയ്ക്കാന്‍ ചങ്ങാത്തം തേടിവരുന്നൊരു മഴയുടെ കളിയാട്ടം ഉച്ചിക്കെട്ടിപ്പാറോതി പന്ത്രണ്ടപ്പം ചുട്ടോടീ എനിക്കൊരെണ്ണം തന്നോടീ ഞാന്‍ ചുടുമ്പമിന്നാടീ (ചങ്ങഴിമുത്തുമായ്)
Song information
വര്‍ഷം: 2009
സംഗീതം: ബിജിബാൽ മണിയിൽ
ഗാനരചന: അനില്‍ പനച്ചൂരാന്‍
ഗായകര്‍: മമ്മൂട്ടി, അലൻ ജോയ് മാത്യൂ, ബേബി ശ്വേത മേനോൻ, ബേബി പാർവ്വതി, അഞ്ജലി ജയറാം
അഭിനേതാക്കള്‍: മമ്മൂട്ടി
വിശദവിവരങ്ങള്‍: സംശയാലു
വിഡിയോ: അനൂപ് അടൂർ
Album: ലൌഡ്സ്പീക്കര്‍
Explore this song
- Singer: മമ്മൂട്ടി
- Singer: അലൻ ജോയ് മാത്യൂ
- Singer: ബേബി ശ്വേത മേനോൻ
- Singer: ബേബി പാർവ്വതി
- Singer: അഞ്ജലി ജയറാം
- Film / album: ലൌഡ്സ്പീക്കര്‍
- Composer: ബിജിബാൽ മണിയിൽ
- Lyricist: അനില്‍ പനച്ചൂരാന്‍