Malayalam lyrics

ചന്ദ്രിക വിതറിയ താഴ്വരയിൽ

ചന്ദനക്കുടപ്പൊന്‍ തിരുനാളിൽ

പവിഴക്കൊലുസുമായ് പടവുകളിറങ്ങിയ

പെരുന്നാൾ പൂംപിറ നീ (ചന്ദ്രിക...)

മദനപ്പൂങ്കാവിന്റെ മയിൽപ്പീലിക്കണ്ണിന്റെ

മലർശരമേറ്റു ഞാൻ തളരുമ്പോൾ (2)

അകിലും കന്മദവുമായ് അരയന്നത്തേരിൽ

മാനത്തുന്നിറങ്ങിയ ഹൂറി നീയെന്റെ

മനസ്സിന്റെ പല്ലക്കിലിരുന്നാട്ടേ (ചന്ദ്രിക..)

പതിനാലാം ബഹറിന്റെ പളുങ്കു കല്പടവിലെ

പാരിജാത മലരായ് വിരിഞ്ഞവളേ

അറബിക്കഥയിലെ അന്ത്:പുരത്തിലെ

പാദുഷയായ് ഞാൻ നിൽക്കാം എനിക്കു നീ

മധു ചഷകങ്ങൾ പകർന്നു തരൂ (ചന്ദ്രിക..)

Song information

വര്‍ഷം: 1978

സംഗീതം: ജി ദേവരാജന്‍

ഗാനരചന: ശശികല മേനോന്‍

ഗായകര്‍: കാര്‍ത്തികേയന്‍

രാഗം: വകുളാഭരണം

അഭിനേതാക്കള്‍: കമൽ ഹാസൻ

വിശദവിവരങ്ങള്‍: നിത്യാനന്ദ

വിഡിയോ: ഗാനസ്നേഹി

Album: വയനാടൻ തമ്പാൻ

Explore this song