Malayalam lyrics

ചന്ദനവീണയിൽ ഉണരുവതേതൊരു

പന്തു വരാളീ സ്വരതരംഗം

ശുഭപന്തുവരാളീ സ്വരതരംഗം

സങ്കടമലിയാൻ മീട്ടുവതേതൊരു

ശങ്കരാഭരണത്തിൻ ലയസുഗന്ധം

(ചന്ദനവീണയിൽ....)

പ്രാണഞരമ്പുകൾ ശത തന്ത്രിയാക്കി

പ്രകൃതിയും പുരുഷനും പാടുമ്പോൾ

ഹൃദയം കാംബോജിയാകുന്നു

ജന്മം ഹിന്ദോള സാന്ത്വനമാകുന്നു

(ചന്ദനവീണയിൽ....)

ബ്രഹ്മം ആയിരം ഇതളുള്ള താമരയിൽ

ആനന്ദഭൈരവിയാകുന്നു

ഒരു തുള്ളി മഞ്ഞിൻ മൗനപ്രപഞ്ചമൊരു

മദ്ധ്യമാവതിയായ് കുതിരുന്നു

(ചന്ദനവീണയിൽ....)

Song information

സംഗീതം: കല്ലറ ഗോപൻ

ഗാനരചന: ഗിരീഷ് പുത്തഞ്ചേരി

ഗായകര്‍: കല്ലറ ഗോപൻ

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ആദര്‍ശ്‌ കെ ആര്‍

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song