Malayalam lyrics
ചെല്ലം ചെല്ലം ചേലിൽ മിന്നണ ചെമ്മാനത്തൊരു മിന്നാമിന്നിയുണ്ടേ മണിക്കിണ്ണം കൊട്ടി താളം തട്ടീട്ടാടാടമ്പിളി കാണാകൊമ്പനുണ്ടേ കരിമുകിൽകുന്നിലെ കരിമഷിതേച്ചവൻ കരിമ്പിന്റെകാട്ടിലെ കുറുമ്പിന്റെകൂടവൻ അവനേറാകൊമ്പിലെ കേറാകുന്നിലെ കൂടാകൂട്ടിലാ ഹേയ് [ചെല്ലം ചെല്ലം..... തപ്പും തുടിയുമായ് കൊമ്പും കുഴലുമായ് തപ്പും തുടിയുമായ് കൊമ്പും കുഴലുമായ് പുതുമോടിക്കാലം വെല്ലണ മേളം കൊണ്ടാടാം കലികാലക്കോലം കെട്ടണ പൂരം കണ്ടാടാം പുതുമോടിക്കാലം വെല്ലണ മേളം കൊണ്ടാടാം കലികാലക്കോലം കെട്ടണ പൂരം കണ്ടാടാം കൂടെ കൂടാൻ നീയും വായോ ആടിപ്പാടാൻ താളം തായോ കളിയായ് കളമൊഴിയായ് [ചെല്ലം ചെല്ലം..... ആടാമൊഴിയുമായ് കാണാപൊരുളുമായ് വഴിയോരം മുഴുനീളെ കാത്തു നിൽപ്പോരേ വലവീശാൻ പെൺമണിയെ തേടിടുന്നോരെ വഴിയോരം മുഴുനീളെ കാത്തു നിൽപ്പോരേ വലവീശാൻ പെൺമണിയെ തേടിടുന്നോരെ പൊന്നുംമിന്നും കൊണ്ടേവായോ അമ്മാനകൈ താളംതായോ പറയാം കഥ പറയാം [ചെല്ലം ചെല്ലം.....
Song details
Music: രാജാമണി
Film/album: ഒരു പഞ്ചതന്ത്രം കഥ
- Singer: കെ എസ് ചിത്ര
- Film / album: ഒരു പഞ്ചതന്ത്രം കഥ
- Composer: രാജാമണി
- Lyricist: ഗിരീഷ് പുത്തഞ്ചേരി