Malayalam lyrics
ഭജരേ ഭജരേ ശ്യാമഹരേ രാഗവിലോപം പാടുകയല്ലോ രാഗവസന്തം തിരയുകയല്ലോ രാധാ ഓ..(ഭജരേ....) മാധവസന്ധ്യേ നിൻ മടിയിൽ മൗനപരാഗം നീ തിരഞ്ഞു ഇനിയും വരുവാൻ വൈകുകയോ ഹൃദയം കവരാൻ മറക്കുകയോ (ഭജരേ..) പാർവണരാവാം നിൻ മനസ്സിൽ പ്രേമസുഗന്ധം നീ പകർന്നു മുരളീനാദം കേൾക്കുകയായീ മധുരം നെഞ്ചിൽ നുരയുകയായ് (ഭജരേ..) ----------------------------------------------------------------
Song video
Song details
Music: മോഹൻ സിത്താര
Film/album: മിസ്റ്റർ ബ്രഹ്മചാരി
- Singer: കെ എസ് ചിത്ര
- Film / album: മിസ്റ്റർ ബ്രഹ്മചാരി
- Composer: മോഹൻ സിത്താര
- Lyricist: ഗിരീഷ് പുത്തഞ്ചേരി