Malayalam lyrics
ആടിക്കാറ്റേ വീശല്ലേ നീ മാരിക്കാറേ പെയ്യല്ലേ നീ മഞ്ഞും മഞ്ഞും തീയായ് മാറും മണ്ണിന് മാറില്‍ മൗനം മൂടും (ആടിക്കാറ്റേ...) വിരഹം ചൂടിയ നിമിഷദലങ്ങള്‍ തെരുതെരെ നിറമണിയും അധരവുമധരവുമൊരു ഞൊടിയിടയില്‍ മധുരവുമായ് നിറയും കരയെ പുണരും പുഴയുടെ ദാഹം സിരകളിലും പടരും ഇരുവരുമൊരുസുഖലഹരിയിലങ്ങനെ വഴിയറിയാതലയും (ആടിക്കാറ്റേ...) കണ്ടുമറന്നൊരു താഴ്വരയില് കളിവണ്ടുകള്‍ മൂളിവരും കാണാക്കുയിലുകള് ഉയിരിന് ചില്ലയില്‍ ഈണം നെയ്തണയും പാല്‍ക്കുടമേന്തിയ തങ്കനിലാവും പാതിര താണ്ടിവരും അലകടലിന്റെ കയങ്ങളില്‍ നമ്മള് ആലിലയില്‍ നീന്തും (ആടിക്കാറ്റേ...)
Song details
Music: വിൽസൺ
Film/album: പ്രണയമഴ
- Singer: കെ എസ് ചിത്ര
- Film / album: പ്രണയമഴ
- Composer: വിൽസൺ
- Lyricist: എസ് രമേശൻ നായർ