Malayalam lyrics

അശോക പൂർണ്ണിമ വിടരും വാനം
അനുഭൂതികൾ തൻ രജനീ യാമം
അലയുകയായെൻ അനുരാഗ കൽപ്പന
ആകാശത്താമര തേടി (അശോക)
പ്രസാദ കളഭം വാരിത്തൂവും
പ്രകാശ ചന്ദ്രിക പോൽ ചിരി തൂകി (പ്രസാദ)
ഒരു സ്വപ്നത്തിൻ പനിനീർക്കാറ്റിൽ (2)
ഒഴുകി വരുന്നവളേ ഒരു പൂവിതൾ തരുമോ
തിരു മധുരം തരുമോ (അശോക)
വിഷാദ വിപിനം വാടിക്കരിയാൻ
വികാര മന്ദിര വാടി തളിർക്കാൻ (വിഷാദ)
ഒരു മോഹത്തിൻ ഋതു കന്യകയായ്‌ (2)
പിറവിയെടുത്തവളെ ഒരു തേൻ മൊഴി തരുമോ
തിരുവായ്‌ മൊഴി തരുമോ (അശോക)

Song information

വര്‍ഷം: 1971

സംഗീതം: വി ദക്ഷിണാമൂർത്തി

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകര്‍: കെ ജെ യേശുദാസ്

രാഗം: ഖരഹരപ്രിയ

ഹിന്ദുസ്ഥാനി രാഗം: കാഫി

വര്‍ഗ്ഗീകരണം: റൊമാന്റിക് മെലഡി

അഭിനേതാക്കള്‍: പ്രേം നസീര്‍, വിജയശ്രീ, ശങ്കരാടി, അടൂര്‍ ഭാസി, എസ് പി പിള്ള

വിശദവിവരങ്ങള്‍: T P H SANKAR

വിഡിയോ: തനൂജ

കരോക്കെ: മനു

Album: മറുനാട്ടില്‍ ഒരു മലയാളി

Explore this song