Malayalam lyrics

ആരും മീട്ടാൻ കൊതിക്കുമാ മണിവീണ
വിരൽത്തുമ്പു കൊണ്ടു ഞാൻ തൊട്ടോട്ടേ
കവിളിൽ കുങ്കുമം പൂശുന്ന സന്ധ്യയായ്
നിൻ ചാരത്തൊന്നു ഞാനിരുന്നോട്ടേ
നിൻ ചാരത്തൊന്നു ഞാനിരുന്നോട്ടേ (ആരും...)
അന്നൊരു നേരത്ത് രാവിന്റെ മുറ്റത്ത്
അറിയാതെ തൂകിയ പരിഭവവാക്കുകൾ
കേട്ടിട്ടും നീയെന്തേ മിണ്ടിയില്ല
എന്നോടൊന്നും ചൊല്ലിയില്ല  (ആരും..)
അടുത്തിരുന്നപ്പോൾ അറിയാതെ പോയതും
അകലെയിരുന്നപ്പോൾ ആർദ്രമായ് തീർന്നതും
ഒന്നും നീയെന്തേ പറഞ്ഞില്ലാ
എന്നോടൊന്നും മിണ്ടിയില്ല
എന്നോടൊന്നും മിണ്ടിയില്ല (ആരും...)

Song details

Film/album: പരിഭവം