Malayalam lyrics
ആരോടു ഞാനെന്റെ കഥ പറയും നീല കടലിനോടോ ചിത്രശലഭങ്ങളോടോ ആരോടു ഞാനെന്റെ കഥ പറയും നീല കടലിനോടോ ചിത്രശലഭങ്ങളോടോ ആരോടു ഞാൻ...... ആരോടു ഞാനെന്റെ പരിഭവമോതും മുകിലിനോടോ തിങ്കൾ തോഴിയോടോ... [ ആരോടുഞാനെന്റെ] നീലക്കടലിന്റെ താന്തമാം വാക്കുകൾ കരയുടെ കാതിൽ ചൊല്ലിയാലോ നീലക്കടലിന്റെ താന്തമാം വാക്കുകൾ കരയുടെ കാതിൽ ചൊല്ലിയാലോ കരയിൽ വിരുന്നു വരും വസന്തമാകഥയറിയും അവയെല്ലാം പൂക്കളായ് വിടരും ... പൂവിൽ നിന്നാ കഥ പൂമ്പാറ്റയറിയും എന്റെ സ്വകാര്യങ്ങൾ എല്ലാരുമറിയും [ആരോടുഞാനെന്റെ] കോടകാർമുകിൽ എന്റെയീ പല്ലവി കുളിർ മഴയായ് മണ്ണിൽ തൂവിയായോ കോടകാർമുകിൽ എന്റെയീ പല്ലവി കുളിർ മഴയായ് മണ്ണിൽ തൂവിയായോ നല്ലിളംകാറ്റത് പാഴ്മുളം തണ്ടിൽ നെഞ്ചിലെ ഗാനമായ് മാറ്റിയാലോ പൗർണ്ണമിരാവത് പാൽക്കടലാക്കും എന്റെ സ്വകാര്യങ്ങൾ എല്ലാരുമറിയും [ആരോട് ഞാനെന്റെ]
Song video
Song details
Music: കൈതപ്രം
Film/album: പഞ്ചപാണ്ഡവർ
- Singer: കെ എസ് ചിത്ര
- Film / album: പഞ്ചപാണ്ഡവർ
- Composer: കൈതപ്രം
- Lyricist: കൈതപ്രം