Malayalam lyrics
ആരോമല്‍ സാരംഗമേ നീ തേടും ആരാമ മന്ദാരം ഞാന്‍ പ്രിയതേ നീ കേള്‍ക്കും ഹൃദയ സംഗീതം... നിനക്കായ് മാത്രം.. പ്രേമസംഗീതം... ആരോമല്‍ സാരംഗമേ നീ തേടും ആരാമ മന്ദാരം ഞാന്‍ സുരഭിലമാകും ഹരിത തടങ്ങള്‍ പുൽകി വരും നീ നിരുപമ ശ്രീമയ പൂർണ്ണിമയായി സുരവര മോഹന ഭാവനയായി അകതലം നീ മൃദുവായ് തഴുകുമ്പോൾ അനുപദം ഞാന്‍ പുളകം അണിയുന്നു ആരോമല്‍ സാരംഗമേ നീ തേടും ആരാമ മന്ദാരം ഞാന്‍ സുഖകരമാകും പല നിറജാലം പകർന്നു തരും നീ കളകള കാഞ്ചന നൂപുരം ചാർത്തും കനവിലൊരായിരം പീലികള്‍ പാകി കടമിഴിയാൽ സുകൃതം അരുളുന്നു കതിരൊളിയായ് അനിശം തുടരുന്നു ആരോമല്‍ സാരംഗമേ നീ തേടും ആരാമ മന്ദാരം ഞാന്‍ പ്രിയതേ നീ കേള്‍ക്കും ഹൃദയ സംഗീതം... നിനക്കായ് മാത്രം.. പ്രേമസംഗീതം... ആരോമല്‍ സാരംഗമേ നീ തേടും ആരാമ മന്ദാരം ഞാന്‍
Song video
Song details
Music: രവീന്ദ്രൻ
Film/album: ഷെയർ മാർക്കറ്റ്
- Singer: കാഞ്ഞങ്ങാട് രാമചന്ദ്രൻശോഭ ബാലമുരളി
- Film / album: ഷെയർ മാർക്കറ്റ്
- Composer: രവീന്ദ്രൻ
- Lyricist: പൂവച്ചൽ ഖാദർ